കാലം കനിഞ്ഞില്ല-
(രചന-:രാമചന്ദ്രന്‍ ചാലക്കുടി)
കാലം കൈകളാല്‍ തുടച്ചു നീക്കിയ
കൌമാര മോഹങ്ങളേ മടങ്ങിവരൂ
സ്വപ്നങ്ങള്‍ നീന്തുന്ന മാനസ പ്പൊയികയില്‍
സ്വര്‍ണ മല്സൃങ്ങളായ് പുനര്ജ്ജനിക്കൂ
എന്റെ കൌമാര മോഹങ്ങളേ മടക്കി നല്കു
കാലം കൈകളാല്‍ തുടച്ചു നീക്കിയ......................
പന്തയ ക്കുതിരയില്‍ കുതിച്ചോരെന്‍ യൌവ്വനം
വാളും പരിചയു മായി പറന്നിറങ്ങീ
നാട്ടുകൂട്ടമില്ല ശംഖനാദമില്ല
അങ്കത്തട്ടില്‍ നീയെന്നേ തനിച്ചു നിര്ത്തീ
എന്റെ യൌവ്വന വീര്യങ്ങളേ മടക്കി നല്കു
കാലം കൈകളാല്‍ തുടച്ചു നീക്കിയ.............................
ബാല്യത്തില്‍ വിരലുകള്‍ ഭിത്തിയില്‍ വരച്ചിട്ട
ചിത്രങ്ങള്‍ പോലും നീ മായ്ച്ചതെന്തേ
കണി കാണാന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ ഇരുളിന്റെ
ക൯മതില് കോട്ടകള്‍ തീര്‍ത്തതെന്തേ
എന്റെ ബാല്യചിത്രങ്ങളെ മടക്കി നല്കൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ