ഓണഫലിതങ്ങള്‍
Kalavoor Chembazhy ramachandran
നമ്മുടെ ഒക്കെ ജീവിതത്തില്‍ ഒരുപാട് അബദ്ധങ്ങളും,മണ്ടത്തരങ്ങളും സംഭവിച്ചുകാണും..ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു....ചിലതെല്ലാം ഓര്ത്തോര്ത്തു ചിരിക്കാന്‍ വഴി നല്കുന്നതുമാണ്.വര്ഷങ്ങള്ക്കു മുന്പ് ഓരോണത്തിനു സംഭവിച്ച ഒരു തമാശ (മണ്ടത്തരം എന്ന് പറയുന്നതാവും ഉചിതം)
ഞാന് എന്‍.എസ്സ്.എസ്സ് സംഘടനയുമായി ചേര്ന്ന് പ്രവര്ത്തിച്ചിരുന്ന കാലം.കരയോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളുടെ ആവശ്യപ്രകാരം ആ വര്ഷം
ഓണസദ്യ കരയോഗം ഹാളില്‍ നടത്താന്‍ തീരുമാനമായി.പലര്ക്കും പല കാര്യങ്ങള്‍ വിഭജിച്ചു കൊടുത്തപ്പോള്‍ എനിക്ക് കിട്ടിയത് സദ്യയുടെ സാധനങ്ങള്‍ മേടിക്കാനുള്ളതായിരുന്നു.പൂരാടം നാള് വൈകീട്ട് ഞങ്ങള്‍ മൂന്നു പേര് ഇരുന്നു ലിസ്റ്റു തയ്യാറാക്കി.അതില്‍ ഒരാള്‍ക്ക് സ്റെജിലെ ഉത്തരവാദിത്വം ഉണ്ടായിരുന്നു.750...പേര്ക്കാണ് സദ്യ.സദ്യവട്ടങ്ങളില്‍ എനിക്കേറ്റവും ഇഷ്ട്ടമുള്ള ഒരു ഇനമായ മാമ്പഴ പുളിശ്ശേരിയും ചേര്ത്തി.
മാമ്പഴം 750 എന്ന് എഴുതി ലിസ്റ്റ് അവസാനിപ്പിച്ചപ്പോഴാണ് കൂട്ടുകാരന്‍, സ്റെജിലേക്ക് വിളക്ക് കൊളുത്താനുള്ള തീപ്പെട്ടി കൂടി അതില്‍ ചേര്ക്കാന്‍ പറഞ്ഞത്.അങ്ങിനെ ഏറ്റവും ഒടുവില്‍ തീപ്പീട്ടി
എന്ന് എഴുതി ലിസ്റ്റ് അവസ്സാനിപ്പിച്ചു.
വൈകീഎട്ടു തന്നെ ലിസ്റ്റുമായി ഹോള്സയില്‍ അന്തപ്പന്‍ ചേട്ടന്റെ കടയിലെത്തി.അത് പ്രകാരം സാധനങ്ങള്‍ എടുത്തുവെക്കാന്‍ ഏല്പ്പിച്ചു ഞാന്‍ മറ്റുചിലതു മേടിക്കാന്‍ പോയി.തിരിച്ചുവന്നപ്പോഴേക്കും
സാധനങ്ങള്‍ എല്ലാം ചാക്കുകളില്‍ നിറച്ചു വെച്ചിരുന്നു.അളവുകളിലും ഗുണമേന്മയിലും കണിശ്ശക്കാരനായ അന്തപ്പന്‍ ചേട്ടന് ബില്ല് പ്രകാരം കാശ് കൊടുത്ത് പെട്ടി ഓട്ടോയില്‍ സാധനങ്ങളും കയറ്റി ഞാന്
കരയോഗത്തില്‍ കൊണ്ടിറക്കി.ഉത്രാടം നാള് വൈകീട്ട് ചാക്ക് പൊട്ടിച്ചു സാധനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ലിസ്റ്റില്‍ ഇല്ലാത്ത വലിയ ഒരു പൊതികണ്ട് ഞാന്‍ തുറന്നു നോക്കിയപ്പോള്‍ അതില്‍ തീപ്പെട്ടി ആയിരുന്നു...ഒന്നും രണ്ടുമല്ല....750 എണ്ണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ