2013 ജനുവരി 9, ബുധനാഴ്‌ച

മഴമേഘം-നാടന്‍പാട്ട്

മഴമേഘം-നാടന്പാട്ട്                                      
Kalavoor Chembazhi Ramachandran

മഴവില്ക്കാവടിയേന്തി നടക്കും
മാനത്തമ്പിളിയേ
മടിച്ചുനില്ക്കാതിങ്ങോട്ടോരുമഴ
കോരിച്ചൊരിയരുതോ...
കോരിച്ചൊരിയരുതോ...
ഞങ്ങടെ വയലും തോടും പുഴയും
വററിവരന്ടെന്നേ  ...വററിവരന്ടെന്നേ
.......... മഴവില്ക്കാവടിയേന്തി നടക്കും

ഞാറ്റുവേലകള്‍ നാടുകടന്നിട്ടൊത്തിരിനാളായി 
ഞങ്ങള്‍ ഞാറുനടുന്നൊരു പുഞ്ചപ്പാടം                                       വററിവരന്ടെന്നേ... വററിവരന്ടെന്നേ
കൊയ്ത്തു പാട്ടുകള്‍ ,ഞാററടിയൊച്ചകള്
കേള്ക്കുന്നില്ലെന്നായ്
ഞങ്ങടെ കൊലോത്തെപ്പാടം അപ്പടി 
വററിവരന്ടെന്നേ... വററിവരന്ടെന്നേ
.......... മഴവില്ക്കാവടിയേന്തി നടക്കും

മൂവ്വാണ്ടന്മാവില്പൂക്കില കാണാനില്ലെന്നേയ്
ഞങ്ങടെ തേന്വരിക്കാ പ്ലാവില്ചക്കകള്
വാടിക്കരിഞ്ഞെന്നേ
വാടിക്കരിഞ്ഞെന്നേ
മകരക്കൊയ്ത്ത് കഴിഞ്ഞൊരു പാടം വററിവരന്ടെന്നേ...
ഞങ്ങടെ പുഴയും തോടും ആമ്പല്ക്കുളവും
വററിവരന്ടെന്നേ... വററിവരന്ടെന്നേ
.......... മഴവില്ക്കാവടിയേന്തി നടക്കും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ