അയ്യപ്പഗീതം
(രചന:-രാമചന്ദ്രന്‍ ചാലക്കുടി )
ശബരിഗിരിയില്‍ വാഴും പരം പൊരുളേ സ്വാമി
അഗതികള്ക്കെന്നും നീ തുണയായീ
അവരുടെ ദുഖങ്ങള്‍ പാപഭാരങ്ങള്‍
അവയെല്ലാം തിരുനടയില്‍ കാണിക്കയാക്കീ
ലോക സമസ്താ സുഖിനോ ഭവന്തു
സത്യത്തിന് പൊരുളാം തത്വമസ്സീ
ശബരിഗിരിയില്‍ വാഴും...........................
ഹരിഹരപുത്ര നിന് അവതാര ലകഷ്യങ്ങള്
അനുസ്യൂതം അഭന്ഗുരം തുടരട്ടെ
ജാതിഭേദമില്ലാ വര്ണ്ണ വൈവിദ്ധ്യമില്ലാ
ഒരുജാതി ഒരുമതം ഒരു ദൈവമെന്നും
ലോക സമസ്താ സുഖിനോ ഭവന്തു
സത്യത്തിന് പൊരുളാം തത്വമസ്സീ
ശബരിഗിരിയില്‍ വാഴും...........................
ലോകൈകനാഥാനിന് അനുഗ്രഹ വര്ഷങ്ങള്
ഓരോ അണുവിലും നിറയട്ടേ
സത്യവും ധര്മ്മവും ശാശ്വത സ്നേഹവും
നിറയുവാന്‍ കനിയണേ ശ്രീ ഭൂതനാഥാ
ലോക സമസ്താ സുഖിനോ ഭവന്തു
സത്യത്തിന് പൊരുളാം തത്വമസ്സീ
ശബരിഗിരിയില്‍ വാഴും...........................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ