ചോറ്റാനിക്കര ദേവീ സ്തുതി
(രചന-: രാമചന്ദ്രന് ചാലക്കുടി)
ചോറ്റാനിക്കരയില്‍ കുടികൊള്ളും ദേവീ
ചൈതന്യ മൂര്ത്തിയാം രുദ്രേ
അടിയന്റെയുള്ളില്‍ കത്തുന്നോരഗ്നിയില്
നിന്‍ പുണ്ണ്യ തീര്ത്ഥം തളിക്കുകില്ലേ
നീയെന്നെ മാറോടണക്കുകില്ലേ
ചോറ്റാനിക്കരയില്‍.................
അഗ്നിപരീക്ഷയില്‍ നീറുമ്പോഴോക്കെയും
ആശ്രയമായത് നിന്‍ തിരുനാമങ്ങള്‍
നിലയില്ലാക്കയത്തില്‍ ഞാന്‍ മുങ്ങി ത്താഴുമ്പോള്‍
നിലവിളി കേട്ടതും നീ മാത്രമമ്മേ
നീയെന്റെ പ്രാര്ത്ഥന കേള്ക്കുകയില്ലേ
ചോറ്റാനിക്കരയില്‍.................
മുക്തി പ്രദായിനിയാം മേല്ക്കവിലമ്മേ
ശക്തിയെനിക്കേകൂ ജഗതംബികേ
അവ്യക്തബ്രഹ്മ്മമേ നിന്നെ ഉപാസിക്കാം
ഏകാഗ്ര ചിത്തത്താലെന്നും ഭജിക്ക്യാം
നീ എന്റെ കണ്ണീര്‍ തുടക്കുകില്ലേ
ചോറ്റാനിക്കരയില്‍................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ