2013 ജനുവരി 9, ബുധനാഴ്‌ച

നന്മയുടെ വെളിച്ചം തേടി....

നന്മയുടെ വെളിച്ചം തേടി....    
കളവൂര്‍ ചെമ്പാഴി രാമചന്ദ്രന്‍-ചാലക്കുടി  
ഒരു കാവ്യാത്മക സ്വപ്നത്തെ ഹൃദയത്തില്സൂക്ഷിച്ചു,വഴി തെറ്റി വന്ന യാത്രക്കാരാ,ഒരു നിമിഷമോന്നു നില്ക്കാമോ?
ഓര്മ്മകളില്സമൃദ്ധമായിരുന്ന കൊച്ചു കേരളത്തെ,ഹൃദയത്തിലൊളിപ്പിച്ചു,കാല്പ്പനികതയുടെ ചായം പുരട്ടി,സ്വപ്നങ്ങളുടെ പട്ടില്‍  പൊതിഞ്ഞു,ഒരു വിഭ്രാല്മക സൌധം പണിത സഹൃദയാ ..
നഷ്ട്ടപ്പെട്ട  നന്മകളുടെ കൈവിട്ടുപോയ പ്രതാപങ്ങളുടെ,എന്നോ കൈമോശം വന്ന വിശുദ്ധിയുടെ,പ്രേതഭൂമിയിലാണ് താങ്കളിപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്.വരവേല്ക്കാന്താങ്കള്ഹൃദയത്തില്
 സൂക്ഷിച്ചതൊന്നും ഇവിടെ ഇല്ല...കുറെ നഷ്ട്ട സ്വപ്നങ്ങളല്ലാതെ!
പ്രേതാരൂപികള് വിഹരിക്കുന്ന  മൃത്യു ഭൂവില്ഇരുളും,വെളിച്ചവും ഇണചേരുന്ന ശീല്ക്കാരങ്ങള്‍ കേള്ക്കുന്നില്ലേ...ശേഷം തളര്ന്നുറങ്ങുന്ന നിഴലുകളും കാണുന്നില്ലേ...അതില്‍ ഏറെ പരിചിതമായവ ഒട്ടനേകം.എണ്ണിപ്പറയാവുന്ന ...ചൂണ്ടികാണിക്കാവുന്ന 
ചിലത് പറയട്ടെ?(ക്ഷമിക്കുക സുഹൃത്തെ...തകര്ന്ന പ്രതീക്ഷകളുടെ ഇരുളില്അകപ്പെട്ട താങ്കള്ക്കു ആളുന്ന നിഴലുകളെ വേര്തിരിക്കാന്ചിലപ്പോള്സാധിച്ചെന്നു വരില്ല!)
കാലത്തിന്റെ കൈനഖപ്പാടുവീണ ആര് ഭാരത കലകളും,വേദത്തിന്റെ പോരുളറിഞ്ഞ പര്ണ്ണശാലകളും ,ആത്മീയതയുടെ അഗ്രജന്മാരായ മാമുനിമാരുടെ പാദസ്പര്ശമേററ തപോവനങ്ങളുംപ്രകൃതിയുടെ വരധാനമായ പുഴകളും,ഹരിതാഭമാര്ന്ന മലകളും സമൃദ്ധിയുടെ വിളനിലങ്ങളയിരുന്ന നെല്പ്പാടങ്ങളും,
....പൂരവും,വേലയും,തായമ്പകയും താ ളംപകര്ന്നാസ്വതിച്ചിരുന്ന ഗ്രാമവും..നന്മകളാല്‍ സമൃദ്ധമായിരുന്ന നാട്ടിന്പുറവും...ബന്ധങ്ങളുടെ തൂണുകള്താങ്ങിനിര്ത്തിയിരുന്ന നാലുകെട്ടുകളും..നാട്ടുനടപ്പും...
തുമ്പപൂവിന്റെ വിശുദ്ധി മിഴികളിലോളിപ്പിച്ച പെണ്കിടാങ്ങളും...ആയിരം കടംകഥകളുടെ കലവറയായ മുത്തശ്ശിമാരും ...കയ്യില്കയറുമായി വരുന്ന കാലനെ പടിപ്പുരയില്തടഞ്ഞു നിര്ത്താന്ചങ്കൂറ്റമുള്ള വീരനായകന്മാരും വാണരുളിയിരുന്ന നമ്മുടെ നാട്....തുഞ്ചനും,കുഞ്ചനും,വള്ളത്തോളും,അക്ഷരങ്ങളെ സ്പുടം ചെയ്തു ഭാഷയുടെ തിരുമുറ്റത്തു പൂക്കളമൊരുക്കി മലയാളനാട്....കറുത്ത പോന്നു വിളയിച്ചിരുന്ന തോട്ടങ്ങളും,കറ്റകള്‍ കൊയ്തു കൂട്ടിയ കളങ്ങളും തേക്കുപാട്ടും ..കാളപൂട്ടും..ഞാറുനടീലും...കൊയ്ത്തുപാട്ടും...അലയടിച്ചിരുന്ന മാമലനാട് ..മാവേലിയെ വരവേറ്റിരുന്ന ഓണപ്പാട്ടും..പൂക്കളും... തൃക്കാക്കരയപ്പനും...വിഷുപ്പക്ഷിയുടെ കരച്ചിലും ..തിരുവാതിരകളിയും...
വെറും മുത്തശ്ശി ക്കഥകളായില്ലേ!
ഇന്ന് മാവേലിയെ കാസ്സറ്റിലാക്കി പാരടിയുടെ കുടപിടിച്ച്റഹുമാന്‍  സംഗീതം പുതപ്പിച്ചുപണം കൊയ്യാനുള്ള മത്സരമല്ലേ!!
മുക്കുറ്റിയും,തുമ്പയും, ചെണ്ടുമല്ലിയും പ്ലാസ്ററിക്കില്‍ വിരിയിച്ചു വില്പ്പനനടത്തുകയല്ലേ.... കാനാടി മഠത്തിനുപോലും ചെയ്യാന്‍ കഴിയാത്ത  അത്ഭുതങ്ങളല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്ക്രിക്കറ്റും,ഇന്റര്നെററും കംപുടര്ചിപ്പും, ത്രീ ജി  മൊബയിലും ഗ്രാമങ്ങളില്പോലും ചേക്കെറിയില്ലേ!
പട്ടുകോണവും ,ആട്ടുകട്ടിലും,കോളാമ്പിയും,റാന്തല്വിളക്കും,കാണാന്നമ്മള്ഗ്ലോബല്വില്ലേജില്ടിക്കറ്റിനു ക്യു നില്ക്കുകയല്ലേ!മരതകപ്പട്ടുടുത്ത്‌ നിന്നിരുന്ന മാമലകള്‍ വീരപ്പന്മാര്‍ മൊട്ടയടിച്ചു ചന്ദനം തേച്ചില്ലേ!
പോസ്റ്റ്മോഡേണ്കവികള്‍, കവിതകളെ പോസ്റ്റ്മോര്ട്ടം ചെയ്തു മോ൪ച്ചറിയിലാക്കിയില്ലേവോട്ടു ബാങ്കുകളനുസരിച്ചു ജില്ലകള്സൃഷ്ട്ടിക്കുന്ന അഭിനവ പരശുരാമാന്മാര്കേരളം വീതം വെച്ച് എടുക്കുകയല്ലേ!
കൊലപാതകങ്ങളും,ബന്ദുകളും,ഹര്ത്താലുകളും,പുതിയ പുതിയ രക്തസാക്ഷികളെ സൃഷ്ട്ടിക്കുകയല്ലേ! കൊട്ടേഷന്‍ സംഘങ്ങള്‍  ഇന്നോവ കാറുകളില്ആയുധങ്ങളുമായി രാവും പകലും ചീരിപ്പായുകയല്ലേ!!!
നാവില്‍ ഹരിശ്രീ കുറിക്കുന്ന കയ്കള്‍ വെട്ടിയെടുത്തു പാര്ട്ടിയുടെ താമ്രപത്രത്തിനുവേണ്ടി ക്യു നില്ക്കുകയല്ലേ അണികള്‍!
സിരകളിലെ രക്തവും ഉള്ളിലെ അഗ്നിയും തെരുവിലെ സമരമുഖത്ത്‌ ആളിപ്പടര്ത്തുന്ന വിദ്യാ സമ്പന്നരായ യുവാക്കള്‍!
മുലപ്പാലിനൊപ്പം മദ്യം രുചിക്കുന്ന കുഞ്ഞുങ്ങള്‍....കണ്ചാവിലും ചരസ്സിലും വാനപ്രസ്ഥം പൂകുന്ന അഭിനവ ശകുനിമാര്‍.
വോട്ടു ചെയ്ത വിരലിലെ മഷി മായും മുന്പ് കാലുമാറി മറുപക്ഷം ചേരുന്ന കണ്ടാമൃഗങ്ങള്‍ !
ജാതി,മത വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ഉച്ചയ്സ്തര്യം പ്രസങ്ങിക്കുന്ന വാല് മുറിക്കാത്ത കോമാളികള്‍!
നാശത്തിന്റെ ഗതിവേഗങ്ങളെ ഗണിതവല്ക്കരിക്കാന്‍ ശാസ്ത്രത്തെ അസ്ത്രമാക്കുന്ന ഗണികകള്‍...
ഇന്റര്നെറ്റില്‍ പ്രണയിച്ചു ബ്ലു ടൂത്തില്‍ പ്രസവിക്കുന്ന തരുണീമണികള്‍!
ബന്ധങ്ങളുടെ ചങ്ങലകള്നിസ്സാരമായി പൊട്ടിച്ചെറിയുന്ന പോസ്റ്റ്‌ ഗ്രാജുവേറ്റുകള്‍!
"ഹായ് പൂയ് മലയാലംറിയാലിററിയാക്കിയ സ്ലിം ബ്യുട്ടികള്‍!    

 ഒരിക്കല്ക്കൂടി ആവര്ത്തിക്കട്ടെ,വരവെല്പ്പിനായി താങ്കളെ കാത്തിരിക്കുകയാണ് ഇവരെല്ലാം.
നന്മകളുടെ ,ലാളിത്യത്തിന്റെ,ഈശ്വരചയ്തന്യത്തിന്റെ,നിരവിനായി കത്തിച്ചുവെച്ചിരുന്ന
നെയ്ത്തിരികള്‍  ഇവിടെ കരിന്തിരി കത്തുകയാണ്.
കോമളകലകള്ലാസ്യനൃത്തമാടിയിരുന്ന മനോഹരതീരത്ത്‌,കുമിഞ്ഞുകൂടിയ അസ്ഥിപഞജരത്തിലേക്ക് ഒന്ന് നോക്കു...
ഗന്ധര് ഗീതികള്ക്കും,വേദ മന്ത്രണങ്ങള്ക്കും പകരം,ഇരുട്ടില്കൂട്ടിമുട്ടുന്ന ആത്മാക്കളുടെ രോദനം കേള്ക്കുന്നില്ലേ?ചെവിയോര്ക്കു...
യാമങ്ങളിലെപ്പോഴോ താങ്കള്ക്കത്കേള്ക്കാം.
പാടിപ്പതിഞ്ഞ ഈണങ്ങള്ചേര്ത്തു മിനഞ്ഞെടുത്ത ഭാവഗീതികള്വെറും വിലാപങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.
ദുരവസ്ഥയില്നാരായണത്തു ഭ്രാന്തന്മാത്രം ചിരിച്ചുകൊണ്ടിരിക്കുന്നു.
കാല്പ്പനികതയിലും,മൌലികതയിലും,ബോധാവബോധങ്ങളുടെ ഇന്നലെകളിലും ചിരി മാറ്റൊലി കൊള്ളുന്നത്കേള്ക്കുന്നില്ലേ?
"അഹം ബ്രഹ്മാസ്മി"യുടെ കാലിക പ്രസക്തി ഇവിടെയല്ലേ സുഹൃത്തെ?
ഗതാകാല പ്രൌഢിയുടെ ചിതയില്‍ നിന്നുയരുന്ന പ്രകാശമാണ് താങ്കള്‍ കാണുന്നത്...അടര്ന്നു വീഴുന്ന ഇന്നലെകളുടെ കണ്ണീര്ക്കണങ്ങളാണ് 
നെറുകയില്‍ പതിച്ചത്
സ്മൃതികള്‍ ധന്യമാക്കിയിരുന്ന സ്വപ്ന ഭൂമിയുടെ പഴകി ദ്രവിച്ച അസ്ഥിപഞജരങ്ങള്ക്കിടയില്‍ ശ്രദ്ധിച്ച് നടക്കു...നന്മയുടെ വെളിച്ചം തേടി വന്ന 
നിങ്ങള്‍ കാലിടറി വീഴാന്‍ എളുപ്പമാണ്....കാരണം...നിങ്ങള്‍ നാഗരികതയുടെ ഇരുട്ടിലാണ്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ