2013 ജനുവരി 8, ചൊവ്വാഴ്ച

അന്നൊരു മഴയില്‍-ചെറുകഥ

അന്നൊരു മഴയില്‍-ചെറുകഥ  (മത്സരം 

കാലം കളിവഞ്ചിയിലേറി യാത്ര തുടരുകയാണ് ....ഋതു ഭേദങ്ങളെ മാറി മാറി സൃഷ്ട്ടിച്ചുകൊണ്ട്.
പുറത്തു തകൃതിയായി പെയ്ത് നിറയുന്ന മഴയുടെ സീല്ക്കാര ശബ്ദം. ജന്മത്ത് ഇപ്പോള്അയാള്ക്ക്ഭയമില്ലാത്തതു ഇത് മാത്രമാണ്.
ജനലുകള്‍ തുറന്നിട്ടിരിക്കുന്നു.കൂരിരുട്ടാണ് അകത്തും പുറത്തും.ഇടയ്ക്കു മിന്നുന്ന കൊള്ളിയാന്റെ വെളിച്ചം മുറിയില്‍ എത്തിനോക്കി മറയുന്നത് അയാള്‍ അറിയുന്നുണ്ട്.
അങ്ങ് ചക്രവാളത്തില്‍ മേഘങ്ങളുടെ ഗര്ജ്ജനം അയാള്ആസ്വധിക്കുകയാണ്.കാലില്നിന്നും തെന്നി മറയുന്ന പുതപ്പു വലിച്ചു  അതിനുള്ളില്അയാള്ചുരുണ്ടുകൂടി കിടന്നു.
കനത്ത മഴയിലും കാററിലുംമരങ്ങള്‍ കടപുഴകി വീണിരിക്കും.അതാണ്‌ വൈദ്യുതിപോയി തെരുവ് വിളക്കുകള്‍ അണഞ്ഞത്.മഴയ്ക്ക് മുന്പ് വന്ന ശക്തിയായ കാറ്റില്‍ മറിഞ്ഞു വീഴുന്ന വന്‍ 
മരങ്ങളുടെ രോദനം ആരും കേട്ട് കാണില്ല.പിന്നീടാണ് മഴയുടെ താന്ധവം.പാറക്കൂട്ടങ്ങളെ ശക്തിയായി താഴേക്കു മറിച്ചിടാന്‍ പാകത്തില്‍ നീരൊഴുക്കുകള്‍ ഇണചേര്ന്നു കൂലം കുത്തി 
ഒഴുകാനുള്ള ഒരുക്കം തുടങ്ങിയിരിക്കും.ഉരുള്‍ പൊട്ടലിന്റെ ഉന്മാദത്തില്‍ ഋതുമതിയായ മലനിരകള്‍ .....ദിശ തെറ്റാതെ താഴോട്ടു പതിക്കാന്‍ വെള്ളി വെളിച്ചത്തിന്റെ അകമ്പടി.
അയാള്‍ മരണം കാതോര്ത്ത് കിടന്നു.
"ഉരുണ്ടു വരുന്ന പാറക്കൂട്ടങ്ങളെ....എന്നെ പൊതിയു" ...അയാളുടെ  ചുണ്ടുകള്‍ മന്ത്രിച്ചു
ജീവനൊടുക്കാന്‍  ഒരുങ്ങിയതാണ് പലവട്ടം.അപ്പോഴൊക്കെ സാമുവലച്ചന്റെ വാക്കുകളാണ് തടസ്സം നിന്നത്.
"ദൈവം തന്ന ജീവന്റെ അവകാശി ദൈവം മാത്രമാണ്....അത് നശിപ്പിക്കാന്നിനക്ക് അവകാശമില്ല"
പള്ളിയില്‍ പോകാതിരുന്നു മാസങ്ങളോളം.അപ്പോഴും പക്ഷെ വലതു വശത്തെ കല്ലറകള്‍ തേടിപ്പോകും.അവിടെയാണ് റോസിയും,മോളിക്കുട്ടിയും,കുഞ്ഞാററയും  ഉറങ്ങുന്നത്.
മണിക്കൂറുകളോളം കണ്ണുകള്‍ അടച്ചു പ്രാ൪തഥിക്കും"കര്ത്താവേ എന്നെയും അവരോടു ചേര്ക്കേണമേ."
സാമുവലച്ചന്റെ പ്രസംഗം കേള്ക്കാനിടവന്നില്ലായിരുന്നെങ്കില്‍ ..ഇതാ....ഇവിടെ റോസിയെയും മക്കളെയും കെട്ടിപ്പിടിച്ചു കിടന്നേനെ.
സൈമണ്‍ മുതലാളിയുടെ ബംഗ്ലാവിനോട്‌ ചേര്ന്നുള്ള പത്തു ഏക്കര്‍ എസ്റ്റെററിലായിരുന്നു ബെന്നിക്ക് ജോലി.അപ്പനും അമ്മച്ചിയും മരിച്ചശേഷം ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോഴാണ് തൊഴില്‍ 
തേടി അലഞ്ഞു ഒടുവില്‍ കവലയിലെ ചായക്കടയില്‍ വെച്ച് കണ്ടു ബംഗ്ലാവിലെ പാറാവുകാരന്‍  എസ്റ്റെററിലെ പണിക്കു വിളിക്കുന്നത്‌.ഭക്ഷണവും താമസ്സവുമെല്ലാം അവിടെത്തന്നെ.
ബംഗ്ലാവിലെ അടിച്ചുവാരലിനും അടുക്കള ജോലിക്കുമായി ദിവസ്സവും വന്നു പൊയ്ക്കൊണ്ടിരുന്ന കാര്ത്തുവിനോട് അറിയാതെ ഒരു സ്നേഹം മുള പൊട്ടിയിരുന്നു.ഭര്ത്താവ് മരിച്ച
കാര്ത്തു അത്യാവശ്യം ചീത്തപ്പേരുകള്‍ സമ്പാതിച്ചു കൂട്ടുന്നത്കവലയില്‍ ആഘോഷിച്ചു വന്നിരുന്നു.അമേരിക്കയില്നിന്ന് വല്ലപ്പോഴും പറന്നിറങ്ങുന്ന സൈമണ്‍ മുതലാളിയുടെ 
വിലകൂടിയ സെന്റിന്റെ മണം കാര്ത്തുവിനോടൊപ്പം കുന്നിറങ്ങി.മുതലാളി പറന്നുയരുമ്പോള്ബാക്കിയാവുന്ന സ്കോച്ച് കുപ്പികള്കാലിയാക്കാന്സേവിയരിനോപ്പം ബെന്നിയും
കൂടിത്തുടങ്ങി.
ഒരു ഞായറാഴ്ച പള്ളിയില്നിന്നും പുറത്തിറങ്ങിയ ഉടനെ കവലയില്തുണിക്കട നടത്തുന്ന മാത്തച്ചന്ചേട്ടനാണ് കല്യാണക്കാര്യം ആദ്യം സംസാരിച്ചത്.ആദ്യമൊക്കെ ഒഴിഞ്ഞു മാറാന്നോക്കിയെങ്കിലും അനാഥയായ റോസിയെ ജീവിതത്തിലേക്ക് കൈ പിടിച്ചെല്പ്പിച്ചത് സാമുവല്‍ അച്ഛനായിരുന്നു."കര്ത്താവിന്റെ നാമത്തില്‍ നീ ഇവളെ മണവാട്ടിയായി സ്വീകരിക്കുക..നിന്റെ സുഖത്തിലും ദു:ഖത്തിലും ഇവളെയും പങ്കാളിയാക്കുക.
നിന്റെ ശരീരവും മനസ്സുമായി ഇവളെ സ്വീകരിക്കുക....നീ ഉടുത്തില്ലേലും ഇവളെ ഉടുപ്പിക്കുക"
ബെന്നിക്കൊപ്പം റോസിയും ജോലിക്ക് പോയിത്തുടങ്ങി.താഴ്വാരത്തില്‍ രണ്ടു സെന്റ് പ്രയിടത്തില്‍ ഒരു കൊച്ചു വീട് ബെന്നി സ്വന്തമാക്കിയിരുന്നു.നല്ലവരായ നാട്ടുകാര്‍ വഴി  സാമുവലച്ചനാണ് 
എല്ലാ ഒത്താശയും ചെയ്തു കൊടുത്തത്.
ജീവിതം അല്ലലില്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.മോളിക്കുട്ടിയെ പ്രസവിച്ചതില്‍ പിന്നെ റോസി ജോലിക്ക് പോക്ക് നിര്ത്തി.
രണ്ടു  വര്ഷം കഴിഞ്ഞപ്പോള്മറ്റൊരു അതിഥികൂടി അവര്ക്കിടയിലെത്തി...കുഞ്ഞാറ്റ. അരുമകളായ രണ്ടു കുഞ്ഞുങ്ങള്ക്കൊപ്പം അവര്‍ സന്തോഷത്തോടെ കഴിയുന്ന കാലം..
മിഥുനം കര്ക്കിടകത്തിന് വഴി മാറിയപ്പോള്‍ വന്ന ഒരു ശനിയാഴ്ച .ബെന്നി ജാതി മരങ്ങള്ക്കിടയില്‍ കിളച്ചു കൊണ്ടിരിക്കയായിരുന്നു.പെട്ടെന്നാണ് അന്തരീക്ഷം ഇരുണ്ടു കറുത്തത്.ശക്തിയായ കാറ്റില്
മരങ്ങള്ആടിയുലഞ്ഞു.വടക്ക് വശത്തെ ആഞ്ജലി നെടുകെ പിളര്ന്നു.കാറ്റിനോടൊപ്പം മഴയും ശക്തിയാര്ജ്ജിച്ചു.ബെന്നി ജോലി മതിയാക്കി പണിയായുധങ്ങള്‍ ഷെഡില്‍  വെച്ച് സൈക്കിളില്
വീട്ടിലേക്കു കുതിച്ചു.വിരല്വണ്ണത്തില്മഴ കോരിച്ചൊരിയുകയാണ്.മുന്പിലുള്ളതൊന്നും അയാള്ക്ക്കാണാനാവുന്നില്ല.പ്രകൃതിയുടെ താണ്ടവത്തിനൊപ്പം ദീനരോധനങ്ങളും കേള്ക്കാമായിരുന്നു.
കൂലം കുത്തിയൊഴുകുന്ന മലവെള്ള പ്പാച്ചിലില്അയാള്താഴോട്ടു ഉരുണ്ടിറങ്ങുകയാണ്..വീടുകളുംമനുഷ്യരും,മൃഗങ്ങളും,മരങ്ങളും  ഒഴുക്കില്കുത്തിയൊലിച്ചു.
ഏറ്റവും പെട്ടെന്ന് വീട്ടിലെത്താനായി അയാള്തിരകളെക്കാള്വേഗത്തില്താഴെക്ക് ഉരുണ്ടു.ലക്ഷ്യത്തിലെത്താനാവാത്തവിധം അയാള്മരങ്ങള്ക്കിടയില്കുടുങ്ങി ക്കിടന്നു.
അയാള്ക്ക്ബോധം നഷ്ട്ടപ്പെട്ടു കഴിഞ്ഞിരുന്നു.‍ 
കലിതുള്ളിയ പ്രകൃതി ചവച്ചുതുപ്പിയ  ദിവസ്സത്തിന്റെ പിറ്റേന്ന് അടിഞ്ഞു കൂടിയ അവശിഷ്ട്ടങ്ങള്ക്കിടയില്നിന്ന് വളരെ  പാട്പെട്ട് മൂന്നു മൃതശരീരങ്ങള്‍ പുറത്തെടുത്തു.
അന്ന്  ഗ്രാമത്തില്‍ പലയിടത്തും അന്ത്യ കര്മ്മങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.
വര്ഷങ്ങള്ക്കുശേഷം ...പ്രകൃതി വീണ്ടും സംഹാരരുദ്രയായിരിക്കുന്നു. ......അയാള്മരണം കാതോര്ത്ത് കിടന്നു.‍  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ