അമ്മേ മൂകാംബികേ
( രചന-:രാമചന്ദ്രന്‍ ചാലക്കുടി )
വിളിച്ചാല്‍ വിളി കേള്ക്കും ദേവി മൂകാംബികേ
വാത്സല്യ രൂപിയാം കരുണാ വാരിധേ
ആ ദിവ്യ രൂപം കണികണ്ടുണരേണം (2)
അടിയന്റെയുള്ളില്‍ വിളങ്ങിടേണം
വിളിച്ചാല്‍ വിളി കേള്ക്കും..........
അജ്ഞത തീര്ക്കുന്നോരക്ഷര ബ്രഹ്മമേ
അറിവും ബോധവും നല്കീടണേ
തിരുമുറ്റത്തെത്തും നിന്‍ ഭക്തരെയെല്ലാം (2)
അനുഗ്രഹിക്കു ദേവീ മോക്ഷ ദായികേ
വിളിച്ചാല്‍ വിളി കേള്ക്കും.............
ഒരു ജന്മ സായൂജ്യ സാഫല്യമായ് ഞാന്
ഈ തിരുനടയില്‍ കൈ കൂപ്പി നില്പ്പൂ
അക്ഷരപ്പൂക്കളാല്‍ അര്ച്ചന ചെയ്തിടാം (2)
അറിവിന്റെ കേദാരം നീ തന്നെ ദേവീ
വിളിച്ചാല്‍ വിളികേള്ക്കും..........
ആയിരം ജന്മങ്ങള് നിന്നെ ഭജിപ്പാന്
ആഗ്രഹമുണ്ടെനിക്കമ്മേ...............
കൈവല്യ ധായികേ....ജ്ഞാനാംബികേ
അമ്മേ..............അമ്മേ.............അമ്മേ...................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ