ഓര്‍മ്മകള്‍-
Kalavoor chembazhy Ramachandran
കടലിരമ്പുന്നു കദനമാം കടല്
മണലരിച്ചിറങ്ങുന്നു പാദങ്ങള്ക്കിടയിലൂടെ
ഇവിടെയീ വിജനതയില്‍ ഞാനുമെന്നുണ്ണിയും
കടലിന്റെ തിരകളെ കണ്പാര്ത്തു നില്ക്കുന്നു
എന്നുമീ തീരത്ത് സൂര്യാസ്ത്തമയം നോക്കി
ഞാനും നിന്നമ്മയും കൈകോര്ത്തിരുന്ന നാള്
ഒരുനാളവളെന്റെ കാതില്‍ മൊഴിഞ്ഞതോരുനാള്
നമുക്കുണ്ണിയുമായീ തീരത്തുറങ്ങേണം
അലയടിച്ചെത്തുന്ന തിരകളിലമ്മയുണ്ട്
ഉണ്ണിപോകാം നമുക്കാതിരകളെ പുല്കുവാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ