കൃഷ്ണഗീതം
(രാമചന്ദ്രന് ചാലക്കുടി )
ഗുരുവായൂര്‍ വാഴും മണിവര്ണ്ണ കണ്ണാ
മനസ്സില്‍ നിന്നോടക്കുഴല്‍ നാദം
കളഭത്തില്‍ പൊതിഞ്ഞൊരാ തവമേനി നിത്യം
കണികാണാന്‍ എന്നേ അനുഗ്രഹിക്കു ഗുരുവായൂര്‍ വാഴും .........
പദസഞ്ചലനത്താല് പാപങ്ങള്‍ നീക്കിടാം
പരം പൊരുളേ കണ്ണാ കരുണാനിധേ
എന്നും നിന്‍ തൃപ്പാദം തൊഴുതു വണങ്ങാന്
അതിയായ മോഹമെന്നെ അനുഗ്രഹിക്കു
ഗുരുവായൂര്‍ വാഴും .........
എരിയുന്ന മനസ്സുമായ് നിന്‍ മുന്നിലെത്തി ഞാന്
കൈകൂപ്പി നില്ക്കുമീ തിരുനടയില്
ഒരു മാത്ര ശ്രീകോവില്‍ തുറക്കുമ്പോള്‍ കാണുന്ന
തിരുരൂപ ദര്ശന സുഖം മധുരം
ഗുരുവായൂര്‍ വാഴും .........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ