എഴുതാപ്പുറം
മരണം മാടിവിളിച്ചപ്പോഴും ഒരു അനുസരണയുള്ള കുട്ടിയെപ്പോലെ അയാള്‍ പറഞ്ഞു " ഒരു മിനുട്ട്..ഞാനീ എഴുതിക്കൊണ്ടിരിക്കുന്ന കഥ ഒന്ന് പൂര്ത്തിയാക്കട്ടെ.
അക്ഷമനായി കാത്തു നിന്ന കാലന്റെ വാഹനത്തില്‍ കയറുംമുന്പ് അയാള്‍ ആ കഥക്ക് ഒരു പേരിട്ടു"എഴുതാപ്പുറം"
ദിവസ്സങ്ങള്ക്ക് ശേഷം അയാളുടെ മേശ വലിപ്പ് തുറന്നപ്പോള്‍ ആ കാഴ്ചകണ്ട് ഞാന്‍ തരിച്ചു നിന്നു.നിറയെ വെട്ടും തിരുത്തലുകളുമായി എഴുതി വെച്ച ഒരു കഥ.ഇടയ്ക്കു എഴുന്നേറ്റുപോയപോലെ തുറന്നു വെച്ച പേന.
എഴുതിയത് മുഴുവന്‍ വായിക്കാന്‍ എനിക്കായില്ല....കണ്ണുകള്‍ നിറഞ്ഞു കവിയുകയായിരുന്നു.ഒരു അശരീരി പോലെ അയാളുടെ ശബ്ദം എന്റെ കാതുകളില്‍ മുഴങ്ങി."രാമാ ഞാന്‍ യാത്രക്ക് ഒരുങ്ങുകയാണ്.ഈ കഥ ഒന്ന് പ്രസിദ്ധീകരിക്കണം...എന്റെ ഒരു മോഹമാണ്...കഥയ്ക്ക് ഞാന്‍ തന്നെ പേരിട്ടിട്ടുണ്ട്.
എഴുതിയത് മുഴുവന്‍ വായിക്കാന്‍ എനിക്കായില്ല....കണ്ണുകള്‍ നിറഞ്ഞു കവിയുകയായിരുന്നു.ഒരു അശരീരി പോലെ അയാളുടെ ശബ്ദം എന്റെ കാതുകളില്‍ മുഴങ്ങി."രാമാ ഞാന്‍ യാത്രക്ക് ഒരുങ്ങുകയാണ്.ഈ കഥ ഒന്ന് പ്രസിദ്ധീകരിക്കണം...എന്റെ ഒരു മോഹമാണ്...കഥയ്ക്ക് ഞാന്‍ തന്നെ പേരിട്ടിട്ടുണ്ട്.
നിവര്ത്തിവെച്ച പേനയും കഥയെഴുതിയ കടലാസ്സും ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്."മനുഷ്യ ജന്മംഒരിക്കല്‍ മാത്രം....ഓര്മ്മകള്ക്ക് മരണമില്ല"
പ്രിയരേ, യുവ കവി ആയിരുന്ന "ബാലകൃഷ്ണന്‍ വല്ലപ്പുഴ" എഴുതിയ അവസാനത്തെ കഥ...ആദ്യത്തെയും...
ഇതാണാ കഥ....
വിമാനമിറങ്ങി.കസ്റ്റംസ് ക്ലിയറന്സു കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ കണ്ണുകള്‍ ആരെയോ തിരയുകയായിരുന്നു.അങ്ങകലെ പ്രതീക്ഷയോടെ കാത്തുനില്ക്കുന്ന എന്റെ പ്രിയതമയുടെ
കയ്കള്‍ ഉയരത്തില്‍ വീശുന്നത് ഞാന്‍ കണ്ടു.അടുത്തു ചെന്നപ്പോള്‍ കഴിഞ്ഞ പ്രാവശ്യം കണ്ടതിലും ക്ഷീണിതയാണെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി.പഴയ പ്രസരിപ്പും, എപ്പോഴും
ചിരിച്ചിരുന്ന മുഖവും ഞാന്‍ കണ്ടില്ല.മുഖത്തു എവിടെയോക്കെയോ വിഷാദത്തിന്റെ നിഴലുകള്‍ ചുളിവ് വീഴ്ത്തിയിരിക്കുന്നു.ചീകിവെച്ച മുടിയില്‍ നിന്നും പുറത്തിറങ്ങി നില്ക്കുന്ന
ഏതാനും നരച്ച മുടിയിഴകള്‍.അടുത്തു ചെന്ന് ചേര്ത്തു പിടിച്ചപ്പോഴും നിര്വികാരതയോടെയുള്ള ഒരു മൌനം മുഴച്ചു നിന്നു.
വര്ഷങ്ങളുടെ മറവില്‍ എന്തൊക്കെയോ നേടാനായി ഞാന്‍ ശ്രമിക്കുമ്പോഴും എനിക്ക് നഷ്ട്ടപ്പെട്ട എന്റെ ജീവിതം.....പിടിയിലോതുങ്ങാത്ത മക്കള്‍...പിന്നെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത
പ്രിയപ്പെട്ടവരും....അവരുടെ നീരസങ്ങളും!!!
"മതി..എനിക്ക് മതിയായി ഇങ്ങിനെ ജീവിച്ച്".പണ്ട് ഇത്രയും പറയുമ്പോഴേക്കും കവിളിലൂടെ കണ്ണുനീര്‍ കണ്ടിരുന്ന എന്റെ പ്രിയപ്പെട്ടവളില്‍,ഇന്ന് ആ പല്ലവി കേള്ക്കുമ്പോള്‍ ചുളിവുകള്‍
വീണ കവിളിലൂടെ പ്രസരിപ്പ് അറ്റ ആ കണ്ണുകളില്‍ നിന്നും കണ്ണീര്‍ വരാത്തതെന്തേ എന്ന് ഞാന്‍ ഓര്ത്തു.കാലം വരുത്തിയ മാറ്റങ്ങള്‍ ഉള്ക്കൊള്ളാന്‍ അവളും പഠിച്ചിരിക്കുന്നു.
എന്തിനുവേണ്ടി.....ആര്ക്കുവേണ്ടിയാണീ ജീവിതം?ഒറ്റപ്പെട്ട ജീവിതത്തില്‍ സന്തോഷിക്കാനും ആഘോഷിക്കാനും മറക്കാത്ത അല്പ്പം ചില സുഹൃത്തുക്കളെ കാണുമ്പോള്‍ അസൂയ
തോന്നാറുണ്ട്.പോക്കറ്റില്‍ നിന്നും ഓരോ ദിര്ഹം പുറത്തെടുക്കുമ്പോഴും അത് ചിലവാക്കുംപോഴും പതിമൂനിന്റെ ഗുണനപ്പട്ടിക പലവുരു മനസ്സില്‍ കുറിച്ചിടും.ബാങ്കിലെ നിക്ഷേപം
കൂട്ടുമ്പോഴും പ്രവാസജീവിതം കനിഞ്ഞു നല്കിയ പി.എച്ച്.ഡി.(പ്രഷര്‍,ഹാര്ട്ട്,ഡയബെററിക്ക് )ഓര്ത്തു എപ്പോഴും വേവലാതി!!
പിന്നെ ഈ യാത്രയില്‍ നേടിയതെന്തെന്നു ഉത്തരം കിട്ടാനായി ഞാനിന്നും കാതോര്ക്കുന്ന ചോദ്യങ്ങളാണവ.
വീട്ടിലെത്തിയാല്‍ ഡോക്ട്ടരുടെ കര്ശന താക്കീതുകളാണ് ഭാര്യയെ ആദ്യം അറിയിക്കുന്നത്."പഞ്ചസാര തീരെ പാടില്ല..ഉപ്പു കഴിയുന്നതും കുറക്കണം...നെയ്യ് രുചിച്ചുപോലും
നോക്കരുത്...മസാല കഴിയുന്നതും ഒഴിവാക്കണം...വരുത്ത സാധനങ്ങള്‍ കഴിക്കരുത്...എണ്ണ ഉപയോഗം പരമാവതി കുറക്കണം...മാംസം,മുട്ട,കൊഴുപ്പുള്ള പാല് എന്നിവ കഴിക്കാനേ പാടില്ല"
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍,ഒഴിഞ്ഞു കിടക്കുന്ന കാലിത്തോഴുത്തിലേക്ക് നോക്കിയ അവളുടെ മുഖത്തു നേരിയ ഒരു ചിരി വിടര്ന്നുവോ?(എന്നാല്‍ പിന്നെ ആ തൊഴുത്തില്‍ ഇടം തെടുന്നതല്ലേ നല്ലത് എന്ന് ഓര്ക്കുകയായിരിക്കുമോ?)
(ഇത്രയുമാണ് ബാലന്‍ എഴുതി വെച്ചിരുന്നത്.....കഥ അവസാനിപ്പിച്ചിരുന്നുവോ?......അറിയില്ല..)
-നാട്ടില്‍ പതിനെട്ടു വര്ഷം ഞങ്ങള്‍ ഒരുമിച്ചായിരുന്നു....പിന്നീട് ഗള്‍ഫില്‍ ഏഴു വര്ഷവും...ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പൊഴാണ് മസ്തിഷ്കാഘാധം വന്നു എന്റെ ഇടത്തെ ചുമലിലേക്ക്
മറിഞ്ഞു വീണത്.മൂന്ന് ദിവസ്സം....വെന്റിലെററരില്‍...പിന്നെ....പിന്നെ നാട്ടിലേക്ക്.....നിത്യ ശാന്തിയിലേക്ക്.!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ