നവവത്സരാശംസകള് 1
വീണ്ടും ഒരു പുതു വര്ഷത്തിന്റെ അരുണോദയം.
കാലത്തിന്റെ ഉത്തരത്തില്‍ തലമുട്ടിക്കാന് നമ്മള് പാട്പെടുമ്പോള്‍,ഇളം തലമുറക്ക് നഷ്ട്ടപ്പെട്ടത് "സ്നേഹം....ലാളന."
പറുദീസയുടെ പടവുകളിലേക്ക് മക്കളെ കൈ പിടിച്ചുകയറ്റാന്‍ മത്സരിക്കുന്ന ഈ സൈബര്‍ യുഗത്തില്‍
എല്ലാം മറന്നു ഒന്ന് പോട്ടിക്കരയാനെങ്കിലും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്....
എല്ലാവര്ക്കും നന്മകളുടെ ഒരു പുതു വര്ഷം നേരുന്നു.
നവവത്സരാശംസകള്‍- 2
വീണ്ടും ഒരു പുതു വര്ഷം
മാറ്റങ്ങളുടെ മഹാപ്രവാഹത്തില്‍ പഴമകള്‍ അടിയോടെ പിഴുതെരിയുന്നതിനു നമ്മള് മൂകസാക്ഷികളായി.
കടപിഴുതെരിഞ്ഞ വടവൃക്ഷങ്ങളെ നോക്കി പ്രകൃതി ഗര്ജ്ജിച്ചു"എവിടെ എന്റെ വനസംപത്തു?"
മോണകാട്ടി ചിരിച്ചു കാതുകളില്‍ കടംകഥകള് നിറച്ചിരുന്ന മുത്തശ്ശിമാര്‍ ചോതിച്ചു"എവിടെ ഞങ്ങടെ പേരക്കിടാങ്ങള്‍?"
ചുവന്ന പട്ടുടുത്തു കയ്യില്‍ വാളും ചിലമ്പുമായി ഭാരതാംബ ഗര്ജ്ജിച്ചു"എവിടെ എന്റെ പെണ്മക്കളുടെ മാനം?"
നഷ്ട്ട സ്വര്ഗ്ഗങ്ങളുടെ തിരുമുറ്റത്തു നിന്നുകൊണ്ട് വീണ്ടും പ്രത്യാശയുടെ "നവവത്സരാശംസകള്‍."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ