2013 ജനുവരി 2, ബുധനാഴ്‌ച

"പറയാതെ പോയവര്‍ "


സ്വന്തം തട്ടകത്തില്‍ വീണ്ടും പ്രിയപ്പെട്ടവരോടൊപ്പം ചേര്ന്നതിന്റെ സുഖനൊമ്പരങ്ങള്‍.
രാത്രി വളരെ വൈകിയാറണുങ്ങിയത്...വീട്ടു വിശേഷങ്ങളും,കേട്ട് കിടന്നപ്പോള്‍   ക്ലോക്കില്‍ രണ്ടു മണി അടിച്ചു കഴിഞ്ഞിരുന്നു....
അതിരാവിലെ ഫോണ്‍ നിര്ത്താതെ അടിക്കുന്നത് കേട്ടെങ്കിലും..മനപൂര്വ്വം എടുത്തില്ല...വരുന്ന വിവരം അറിഞ്ഞ ബന്ധുക്കളോ,സുഹൃത്തുക്കളോ ആയിരിക്കും.
പലര്ക്കും ഒരേ കാര്യങ്ങളാണ് അറിയേണ്ടത്."എപ്പഴാ എത്തിയത്,യാത്ര ഒക്കെ സുഖമായിരുന്നോ,ലഗ്ഗെജു പ്രശ്നമായില്ലല്ലോ,ശരീരം എങ്ങിനെ തടിവേച്ചോ"?ഇത്രയും സഹിക്കാം...നിര്ത്തുന്നതിനു മുന്പ് കേള്ക്കാന്‍ ഇഷ്ട്ടമില്ലാത്ത മറ്റൊരു ചോദ്യമുണ്ട്."എപ്പഴാ തിരിച്ചു പോണത്?(ചോദിക്കുന്നവര്ക്ക് അറിയില്ലല്ലോ...അതിന്റെ വേദന!)
ഫോണ്‍ വീണ്ടും അടിക്കാന്‍ തുടങ്ങിയിരിക്കുന്നു....അവരുടെ ക്ഷമകെടുന്നതിനുമുന്പു എടുക്കുകതന്നെ.അച്ഛനെ ഗള്ഫിലേക്ക് ഇനി വിടില്ലെന്ന വാശിയോടെ ഇടത്തുനിന്നും വലത്തുനിന്നും കെട്ടിപ്പിടിച്ചു കിടക്കുന്ന മക്കളുടെ കൈ പതുക്കെ എടുത്തു മാറ്റി..ഫോണ്എടുത്തു.
"ഹലോ ...രാമനല്ലേ...ഇത് ഞാനാ രവി.ഇന്നലെ വിളിച്ചപ്പോള്‍ രാത്രി എത്തുമെന്ന് ഭാര്യ പറഞ്ഞു...എഴുന്നേററിരുന്നില്ല  അല്ലെ...സോറിട്ടോ"
'അത് സാരമില്ല...പറയു...എന്താ ഇത്ര നേരത്തെ....വിശേഷം വല്ലതും?
"ഞാനൊന്ന് ചെന്നൈക്ക് പുവ്വാ...അതിനുമുന്പ്‌ ഒരു വിവരം അറിയിക്കാനാണ്.നമ്മുടെ പോളിനെ ഞാനിന്നലെ കണ്ടിരുന്നു...താന്‍ ലീവില്‍ വരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍  ഒന്ന് കാണാന്‍ മോഹം. വല്ലാത്ത ഒരവസ്തഥയിലാണ്'
"തീര്ച്ചയായും ഞാന്‍ പോയി കാണാം"
"എങ്കില്‍ പിന്നെ ഞാന്‍ വന്നിട്ട് ഒരുദിവസ്സം തന്നെ വന്നു കാണാം"

കുളി കഴിഞ്ഞു കയ്യില്ഒരു കപ്പു ചായയുമായി ഭാര്യ എത്തി."ഫോണ്അടിക്കുന്നത് കേട്ട്...ഞാന്കുളിക്കായിരുന്നു...ആരാ ഇത്ര രാവിലെ?
"രവിയാ..നമ്മുടെ പോളിന്റെ കാര്യം പറയാന്‍..വല്ലാതെ സീരിയസ് ആണത്രേ"
"മേരിയെ ഞാന്ബാങ്കില്വെച്ച് കണ്ടിരുന്നു...ഏട്ടനെ  കുറിച്ച് എപ്പോഴും പറയുമത്രേ....ഒന്ന് പോയി കണ്ടോളുട്ടോ..തീരെ വയ്യാത്രെ"
"പോകാം...ഇന്ന് തന്നെ..
വൈകീട്ട് പോളിനെക്കാണാന്യാത്രയായി.വര്ഷങ്ങളോളം ഒരേ സ്ഥാപനത്തില്ജോലി ചെയ്തവരാണ്.കമ്പനി അടച്ചു പൂട്ടിയപ്പോള്പലരും പലവഴിയായി പിരിഞ്ഞു(ഒരിക്കലും മടങ്ങിവരാതെ യാത്ര പോയവരും ഉണ്ട് വളരെയധികം....അവരുടെ ആത്മാവിനു എന്റെ കണ്ണീര്പൂക്കള്‍ ) 
ഒരിക്കല്കമ്പനിയില്വെച്ചുണ്ടായ ഒരപകടത്തില്പോളിന്റെ ഇടത്തെ കണ്ണിന്റെ കാഴ്ചയും വലതു കയ്യിലെ രണ്ടു വിരലുകളും നഷ്ട്ടപ്പെട്ടിരുന്നു.
മാസങ്ങളുടെ ചികിത്സക്ക് ശഷമാണ് തിരികെ ജോലിക്കെത്തിയത്.എല്ലാവരോടും സൌമ്യനായി പെരുമാറിയിരുന്ന പോളിന് ഒരു നിമിഷം സമ്മാനിച്ച വിധി വളരെ ക്രൂരമായിരുന്നു.എപ്പോഴും ചിരിച്ചു വര്ത്തമാനം പറയാറുള്ള
പോള്‍,പിന്നീട് അധികം ചിരിച്ചു കണ്ടിട്ടില്ല.
ബസ്സിറങ്ങി അല്പദൂരം നടന്നു വീടിന്റെ ഗൈററിലെത്തി.അടച്ചിട്ടിരിക്കുന്ന ഗൈററു തള്ളിതുറന്നപ്പോള്‍ കേട്ട ശബ്ദം മുറ്റത്തു കിടന്നിരുന്ന പട്ടിയെ ഉണര്ത്തി.
അതിന്റെ നിര്ത്താതെയുള്ള കുരകേട്ട് പുറത്തിറങ്ങിയ സ്ത്രീ  രൂപം വാതില്തുറന്നു പുറത്തിറങ്ങി വന്നപ്പോള്ബഹളമുണ്ടാക്കിയിരുന്ന പട്ടി,വാലാട്ടി അവരോടൊപ്പം നിന്നു.ദൈന്യതയാര്ന്ന  മുഖത്തേക്ക്  
നോക്കിയപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ ചോതിച്ചു.
മേരിക്ക് എന്നെ മനസ്സിലായോ?
 “ചേട്ടനൊരുമിച്ചു ജോലി ചെയ്തിരുന്ന ആളല്ലേ?
"അതെ..രാമചന്ദ്രന്‍ ...  ഞാന്‍ ഇന്ന് കാലത്ത് വന്നതെയുള്ളു..പോളിന് സുഖമില്ലെന്നു രവി വിളിച്ചു പറഞ്ഞിരുന്നു.ഒന്ന് കാണാമെന്നു കരുതി."
"വരൂ....കയറി ഇരിക്കു" .
ഞാന്‍ പൂമുഖത്തെ കസേരയില്‍ ഇരിക്കാന്‍ തുടങ്ങുമ്പോളേക്കും അകത്തുനിന്നും ഒരു പതിഞ്ഞ ശബ്ദം 
"ആരാ"
തുറന്നു കിടന്ന ജനലില്ക്കൂടി ഞാന്‍ അകത്തേക്ക് നോക്കിയപ്പോള്‍,വെളിച്ചം കുറഞ്ഞ മുറിയില്‍ ഒരു മൂടിപ്പുതച്ച രൂപം....എന്നെ മാടി വിളിക്കുന്നു.
മേരി അകത്തെ വാതില്തുറന്നു തന്നു...ഞാന്അയാളിരിക്കുന്ന മുറിയിലേക്ക് നടന്നു.ജനല്പാളികള്തുറന്നിട്ടപ്പോള്അവ്യക്തമായ അയാളുടെ മുഖത്തേക്ക് നോക്കി.നീരുവന്നു വീര്ത്ത കവിള്ത്തടങ്ങളും...കുഴിഞ്ഞ കണ്ണുകളും.....മുറിയില്‍ മരുന്നുകളുടെയും തൈലത്തിന്റെയും രൂക്ഷ ഗന്ധം
"ഞാന്പോളിന്റെ കൂട്ടുകാരനാ....ഒന്ന് കാണാന്വന്നതാ"
അയാള്‍ എന്റെ കൈകള്‍  കൂട്ടിപിടിച്ചു...
"സുഹൃത്തെ നീ എന്നെ മറന്നില്ലല്ലോ...."
തുടര്ന്ന് അയാള്പൊട്ടിക്കരഞ്ഞു.... .ഞാന്സ്തബ്ധനായി...ദൈവമേ    ഇത് പോളാണല്ലോ ...
കരച്ചില്നിയന്ത്രിച്ചു ഞാന്പോളിന്റെ കൈകളില്പിടിച്ചു.....വിരലുകള്നഷ്ട്ടപ്പെട്ട കൈകള്എന്നെ പോട്ടിക്കരയിച്ചു...പോളിനെ ആശ്വസിപ്പിക്കാനുള്ള  വാക്കുകള്ക്കു വേണ്ടി ഞാന്ഒരു ശ്രമം നടത്തി...കുറെ തെങ്ങലുകളല്ലാതെ ഒരു വാക്ക് പോലും പുറത്തു വന്നില്ല.
മേരിയാണ് അസുഖവിവരങ്ങള്പറഞ്ഞത്ആറു മാസ്സമായി കിടപ്പിലാണ്...കാണാത്ത ഡോക്ടര്മാറില്ല....കയറി ഇറങ്ങാത്ത ആശുപത്രികളില്ല.
എല്ലാവരും കയ്യൊഴിഞ്ഞു...ഇപ്പോള്എല്ലാം കട്ടിലില്ആണ്.....ഞാന്വേണം എല്ലാ കാര്യത്തിനും.
ഒരു കുഞ്ഞുണ്ടാവാനായി....കുറെ ചികിത്സ നടത്തിയതായി എനിക്ക് അറിയാം.....നേര്ച്ചകളും  വഴിപാടുകളും.....ഒന്നും ഫലം കണ്ടില്ല....
പഴയ പോളിനെ ഓര്ക്കുകയായിരുന്നു ഞാന്‍...എന്തൊരു പ്രസരിപ്പായിരുന്നു....വിശേഷ ദിവസ്സങ്ങളില്വീട്ടിലുണ്ടാക്കിയ പലഹാരങ്ങള്കൊണ്ടുവരും......മധുരം പോളിന് ലഹരിയായിരുന്നു.....
ഇന്നു കൈപ്പേറിയ ജീവിതാനുഭവങ്ങള്‍.....കാലം കാത്തു വെച്ചിരുന്ന സമ്മാനങ്ങള്‍  ഓരോന്നായി യാത്രക്ക് മുന്പേ നല്കി തുടങ്ങി....
പോള്എന്തോ പറയാന്തുടങ്ങുമ്പോഴേക്കും ശ്വാസം മുട്ടലും ചുമയും തടസ്സം നിന്നു.മേരി അയാളോട് ചേര്ന്ന് നിന്നു സാരി തലപ്പുകൊണ്ട് കണ്ണീരൊപ്പി...പിന്നീട് സ്വന്തം കണ്ണുകളും...
ഞാന്എഴുന്നേറ്റു ......യാത്ര പറയാതെ ...വീണ്ടും വരാമെന്ന് പറഞ്ഞു പുറത്തിറങ്ങി......
............................................................................................................................
ഒരു മാസത്തെ ലീവ് തീര്ന്നത് അറിഞ്ഞില്ല...പലതും ബാക്കിയായി....കൂട്ടത്തില്‍   വീണ്ടും വരാമെന്നുള്ള പോളിന് കൊടുത്ത ഉറപ്പും...
അന്ന് കാലത്ത് രവി വീണ്ടും വിളിച്ചു...."നമ്മുടെ പോള്‍ ഇന്നലെ രാത്രി മരിച്ചു"
പൂജാമുറിയില്കത്തിക്കൊണ്ടിരുന്ന നിലവിളക്കിനു മുന്പില്‍ കണ്ണടച്ച് നിന്നു പ്രാര്ത്തിച്ചു '
" ആത്മാവിനു സ്വര്ഗ്ഗത്തില്ശാന്തി നല്കേണമേ"
ഞാന്മടക്കയാത്രക്കുള്ള ഒരുക്കത്തിലായിരുന്നു.....ഇനി ഒരിക്കലും മടങ്ങിവരാത്ത....അന്ത്യയാത്രക്കുള്ള ഒരുക്കത്തിലായിരുന്നു എന്റെ സുഹൃത്ത്..... പാസ്പോര്ട്ടും....വിസയും...എമിഗ്രേഷന്‍ ക്ളിയരന്സുമില്ലാതെ  സമയമാം രഥത്തില്‍ ഒരേകാന്ത യാത്ര.    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ