വിശ്വപിതാവേ...
(രചന-:രാമചന്ദ്രന് ചാലക്കുടി)
വിശ്വപിതാവേ കര്ത്താവേ
എന്നും ഞങ്ങളെ കാത്തിടണേ
ആലംബഹീനരായി നിന്‍ മുന്നില്‍ വരുമ്പോള്‍
തെറ്റുകള്‍ കുറ്റങ്ങള്‍ പൊറുത്തിടണേ
നിന്റെ മക്കളെ കാത്തീടണേ
വിശ്വപിതാവേ കര്ത്താവേ.......
ഭൂമിയിലെന്നും ശാശ്വത സ്നേഹം
പുലരുവാന്‍ നീ കനിയേണമേ
അഹന്തയും നിന്ദയും അറിഞ്ഞുള്ള പാപവും
ഞങ്ങളില്‍ നിന്നകററീടണേ
നിന്റെ മക്കളെ കാത്തീടണേ
വിശ്വത്താവേ കര്ത്താവേ........
നിന്‍ രഥമോടുന്നോരീവഴിത്താരയില്
കല്ലുകള്‍ മുള്ളുകള്‍ ഞങ്ങള്‍ പെറുക്കാം
സ്നേഹ പ്രവാഹമായ് എന്നുമീ വീഥിയില്
നിന്‍ കാലടിപ്പാടുകള്‍ തെളിയട്ടെ നാഥാ
നിന്റെ മക്കളെ കാത്തീടണേ
വിശ്വപിതാവേ കര്ത്താവേ.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ