വസന്ത ലാവണ്യം
(രചന-:രാമചന്ദ്രന്‍ ചാലക്കുടി)
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ
ഋതുക്കള്‍ കുങ്കുമമണിയിച്ച ഹേമന്ദമോ
കണ്വാശ്രമത്തിലെ ശകുന്തളയോ ഇവള്‍
രാമന്‍റെ പ്രിയസഖി മൈഥിലിയോ
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ.....
സന്ധ്യകള്‍ തേടും കാമുകിയോ ഇവള്‍
രാവിനെയുറക്കും പൌര്‍ണമിയോ
വിണ്ണിലെ നക്ഷത്ര കന്യകയോ ഇവള്‍
ഇന്ദ്ര സദസ്സിലെ സുന്ദരിയോ
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ.....
ചന്ദ്രിക നീരാടും പാല്‍ക്കുളമോ ആമ്പല്‍
പൂക്കള്‍ മയങ്ങും പൂമെത്തയോ
കലമാന്‍ മിഴികളില്‍ അഞ്ജനമെഴുതിക്കും
കാമന്‍റെ വിരല്‍ത്തുമ്പിലെ കന്‍മദമോ
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ.....
(രചന-:രാമചന്ദ്രന്‍ ചാലക്കുടി)
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ
ഋതുക്കള്‍ കുങ്കുമമണിയിച്ച ഹേമന്ദമോ
കണ്വാശ്രമത്തിലെ ശകുന്തളയോ ഇവള്‍
രാമന്‍റെ പ്രിയസഖി മൈഥിലിയോ
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ.....
സന്ധ്യകള്‍ തേടും കാമുകിയോ ഇവള്‍
രാവിനെയുറക്കും പൌര്‍ണമിയോ
വിണ്ണിലെ നക്ഷത്ര കന്യകയോ ഇവള്‍
ഇന്ദ്ര സദസ്സിലെ സുന്ദരിയോ
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ.....
ചന്ദ്രിക നീരാടും പാല്‍ക്കുളമോ ആമ്പല്‍
പൂക്കള്‍ മയങ്ങും പൂമെത്തയോ
കലമാന്‍ മിഴികളില്‍ അഞ്ജനമെഴുതിക്കും
കാമന്‍റെ വിരല്‍ത്തുമ്പിലെ കന്‍മദമോ
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ