"യുവര്‍ അറ്റന്‍ഷന്‍ പ്ലീസ് ...ഇന്ത്യന്‍ എയര്‍ലയിന്‍സ് ഫ്ല്യറ്റ് നമ്പര്‍
....കാലികറ്റ് -ഷാര്‍ജ".....അതായിരുന്നു എനിക്ക് പോകേണ്ടിയിരുന്ന
വിമാനം.നേരത്തെ ഒരു
മണിക്കൂര്‍ വൈകുമെന്ന് അറിഞ്ഞപ്പോള്‍ അല്‍പ്പം സന്തോഷിച്ചതായിരുന്നു .സഹയാത്രികര്‍ നീങ്ങി തുടങ്ങിയപ്പോള്‍ എന്‍റെ കൈ വിരലുകളില്‍ മുറുകെ പിടിച്ചിരുന്ന
കൊച്ചുമോനെയും ,അരയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന നാലാം ക്ലാസ്സുകാരിയെയും ശ്രദ്ധിച്ചു.തൊട്ടടുത്തു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഭാര്യ.അകലെ മാറി
നിന്ന് കുശലം പറഞ്ഞിരുന്ന സുഹൃത്തുക്കള്‍ ,ബന്ധുക്കള്‍ എല്ലാവരും അടുത്തെത്തി .യാത്ര പറഞ്ഞു നീങ്ങിയപ്പോള്‍ പിടി വിടാതെ കൊച്ചുമോനും കൂടെയുണ്ട് .
അകത്തേക്കുള്ള വാതില്‍ തുറക്കുന്നതിനുമുന്പു അവന്‍ ഒരു സ്വകാര്യം പറഞ്ഞു "അച്ഛന്‍ പോണ്ട ...ച്ച് ശങ്കടാവും ...
അതുവരെ സംഭരിച്ചു വെച്ചിരുന്ന ശക്തിയെല്ലാം ചോര്‍ന്നുപോയപോലെ.എങ്കിലും വാക്കുകള്‍ വിതുംബാതെ നിയന്ത്രിച്ചു.
"മോന്‍ നല്ലകുട്ടി ആയിരിക്കണം ...നന്നായി പഠിക്കണം.....അച്ഛനു ഒരുമ്മ താ"
അവന്‍ പൊട്ടികരയുന്നതിന്നുമുന്പ് അകത്തു കയറി.
വിമാനത്തിന്‍റെ വിന്‍ഡോ സീറ്റില്‍ ഇരുന്നു വിസിറ്റെ൪സ് ലോഞ്ചിലേക്ക് നോക്കി ..അവിടെ കൈ വീശിക്കൊണ്ടിരുന്നവരുടെ കൂട്ടത്തില്‍ അവരും ഉണ്ടായിരുന്നു .
മേഘങ്ങളെ കീറി മുറിച്ചു മുന്നോട്ടു കുതിക്കുന്ന വിമാനത്തില്‍ ഞാന്‍ കണ്ണടച്ചിരുന്നു...മനസ്സില്‍ കൊച്ചുമോന്‍ പറഞ്ഞ വാക്കുകള്‍ കുത്തി നോവിക്കുകയായിരുന്നു.
കഴിഞ്ഞു പോയ മുപ്പതു ദിനരാത്രങ്ങള്‍ക്ക് ഒരു മിന്നല്പിണരിന്റെ ആയുസ്സേ തോന്നിയുള്ളൂ ..വീണ്ടും മറ്റൊരു ഒറ്റപ്പെടലിന്‍റെ ലോകത്തേക്ക് ...ഇനിയും എത്ര നാള്‍ കഴിയണം പ്രിയപ്പെട്ടവരോടൊപ്പം ചേരാന്‍ ..മനസ്സ് മറ്റൊരു മടക്കയാത്രക്ക് ഒരുങ്ങുകയാണ് ....."അച്ഛന്‍ പോണ്ട ച്ച് ശങ്കടാവും .......

ഇത് എന്‍റെ സ്വന്തം അനുഭവം ....നിങ്ങളുടെ പ്രവാസ ജീവിതത്തിന്‍റെ ഏഡുകളിലും ഇത്തരം അനുഭവങ്ങള്‍ കാണില്ലേ ???
മറുപടിഇല്ലാതാക്കൂ