വിരുന്നെത്തിയ നൊമ്പരം
ആകസ്മികമായി വിധി സമ്മാനിച്ച ഒരു ദിവസത്തിന്റെ സംഗീതം വിതുമ്പലുകളായി അലയടിച്ചുകൊണ്ടിരുന്നപ്പോള്‍
അയാള്‍ തേങ്ങലുകള്‍ അടക്കാന്‍ പാട് പെടുകയായിരുന്നു.നന്‍മയിലേക്ക് കണ്ണ് തുറന്ന ഇന്നലെയുടെ പ്രഭാതം പതിയെ
കണ്ണ് ചിമ്മിയപ്പോള്‍ കടന്നു വന്ന പകലിനു ഉച്ചവെയിലിന്‍റെ തീഷ്ണതയേറുന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.
ഉറക്കം വില്‍ക്കാന്‍ വിധിക്കപ്പെട്...ട രാത്രികളില്‍ ഒന്നിന്‍റെ ക്ഷീണത്തില്‍ അയാള്‍ ഉറങ്ങുകയായിരുന്നു.
മണിയടിച്ചെത്തിയ വാര്‍ത്ത അയാളെ നൊമ്പമ്പരങ്ങളുടെ തുരുത്തിലേക്കാണ് കൂട്ടികൊണ്ടുപോയത്.
തെറ്റിദ്ധരിക്കപ്പെട്ട വാര്‍ത്തയുടെ ശകലങ്ങള്‍ അയാളുടെ കാതുകളില്‍ നിറഞ്ഞു കൊണ്ടിരുന്നു.പരിഭവത്തില്‍ നനഞ്ഞ
വാക്കുകള്‍ യോജിപ്പിക്കാനായി പാടുപെടുന്നത് അയാളെ കൂടുതല്‍ വേദനിപ്പിച്ചു.
ഫോൺ ചെവിയോടു ചേര്‍ത്തു പിടിച്ചു മലര്‍ന്നു കിടക്കുമ്പോഴും അടഞ്ഞ കണ്ണുകള്‍ നനഞ്ഞു വരുന്നത് അയാള്‍
അറിയുന്നുണ്ടായിരുന്നു.തിരിച്ചൊന്നും പറയാനാവാത്ത വിധം എല്ലാം ഏറ്റെടുക്കുമ്പോഴും പരിഭവങ്ങളുടെ വേലിയേറ്റത്തില്‍
മുങ്ങിപ്പോകാത്ത ദൂരത്തു പണിതെടുത്ത സ്നേഹ സൌധം ആത്മബലമേകി.ഒരു വിളിപ്പാടകലെ മുത്തുക്കുട ചൂടിയ സ്നേഹം.രവിവര്‍മ
ചിത്രം പോലെ കടഞ്ഞെടുത്ത രൂപ സൌകുമാര്യം.ആത്മാര്‍ത്തത കൊണ്ട് സ്വന്തമാക്കിയ സ്നേഹ ബന്ദ്ധത്തിനു ആഴിയോളം വ്യാപ്തി
ഉണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളെ ഹൃദയത്തില്‍ ഒളിപ്പിച്ചു താലോലിച്ചു.ചവിട്ടി നടന്ന മണ്‍ തരികളെപ്പോലും കൈക്കുംബിളിലാക്കി
പുണരാന്‍ ആവേശം.വസന്ദം വാല്‍ കണ്ണെഴുതിയ ലാവണ്യം.ഒന്നും സ്വന്തമല്ലെന്ന് അറിഞ്ഞിട്ടും ഉന്‍മാദം തുടികൊട്ടുന്ന മനസ്സിനെ
കടിഞ്ഞാണിട്ടു നിര്‍ത്തി.ഒരു സോപാന സംഗീതം പോലെ ഒഴുകി യെത്തിക്കൊണ്ടിരുന്ന ശബ്ദത്തിനുവേണ്ടി പിന്നെയും പിന്നെയും
കാതോര്‍ത്തിരുന്നു.ശബ്ദം നിലച്ചപ്പോള്‍ അയാള്‍ ഫോൺ ക്രാഡിലില്‍ തിരിച്ചു വച്ചു.ഉറക്കം വഴി മാറിയെങ്കിലും കണ്ണടച്ചു ബെഡ്ഡില്‍തന്നെ
കിടന്നു .....അടുത്ത മണിയടിക്കു കാതോര്‍ത്തുകൊണ്ട്. See more
മണിയടിച്ചെത്തിയ വാര്‍ത്ത അയാളെ നൊമ്പമ്പരങ്ങളുടെ തുരുത്തിലേക്കാണ് കൂട്ടികൊണ്ടുപോയത്.
തെറ്റിദ്ധരിക്കപ്പെട്ട വാര്‍ത്തയുടെ ശകലങ്ങള്‍ അയാളുടെ കാതുകളില്‍ നിറഞ്ഞു കൊണ്ടിരുന്നു.പരിഭവത്തില്‍ നനഞ്ഞ
വാക്കുകള്‍ യോജിപ്പിക്കാനായി പാടുപെടുന്നത് അയാളെ കൂടുതല്‍ വേദനിപ്പിച്ചു.
ഫോൺ ചെവിയോടു ചേര്‍ത്തു പിടിച്ചു മലര്‍ന്നു കിടക്കുമ്പോഴും അടഞ്ഞ കണ്ണുകള്‍ നനഞ്ഞു വരുന്നത് അയാള്‍
അറിയുന്നുണ്ടായിരുന്നു.തിരിച്ചൊ
മുങ്ങിപ്പോകാത്ത ദൂരത്തു പണിതെടുത്ത സ്നേഹ സൌധം ആത്മബലമേകി.ഒരു വിളിപ്പാടകലെ മുത്തുക്കുട ചൂടിയ സ്നേഹം.രവിവര്‍മ
ചിത്രം പോലെ കടഞ്ഞെടുത്ത രൂപ സൌകുമാര്യം.ആത്മാര്‍ത്തത കൊണ്ട് സ്വന്തമാക്കിയ സ്നേഹ ബന്ദ്ധത്തിനു ആഴിയോളം വ്യാപ്തി
ഉണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളെ ഹൃദയത്തില്‍ ഒളിപ്പിച്ചു താലോലിച്ചു.ചവിട്ടി നടന്ന മണ്‍ തരികളെപ്പോലും കൈക്കുംബിളിലാക്കി
പുണരാന്‍ ആവേശം.വസന്ദം വാല്‍ കണ്ണെഴുതിയ ലാവണ്യം.ഒന്നും സ്വന്തമല്ലെന്ന് അറിഞ്ഞിട്ടും ഉന്‍മാദം തുടികൊട്ടുന്ന മനസ്സിനെ
കടിഞ്ഞാണിട്ടു നിര്‍ത്തി.ഒരു സോപാന സംഗീതം പോലെ ഒഴുകി യെത്തിക്കൊണ്ടിരുന്ന ശബ്ദത്തിനുവേണ്ടി പിന്നെയും പിന്നെയും
കാതോര്‍ത്തിരുന്നു.ശബ്ദം നിലച്ചപ്പോള്‍ അയാള്‍ ഫോൺ ക്രാഡിലില്‍ തിരിച്ചു വച്ചു.ഉറക്കം വഴി മാറിയെങ്കിലും കണ്ണടച്ചു ബെഡ്ഡില്‍തന്നെ
കിടന്നു .....അടുത്ത മണിയടിക്കു കാതോര്‍ത്തുകൊണ്ട്.